SEED News

ആത്മഹത്യാപ്രവണതയ്‌ക്കെതിരേ 'സീഡ്'



വിദ്യാലയങ്ങളിലും വീടുകളിലും 'മനസ്സുതുറക്കാന്‍' ഇടങ്ങളുണ്ടാകണം

ഡോ.ടി.കെ.ആനന്ദി

കോട്ടയം: മനസ്സു തുറന്ന് ചിന്തകളും ആശയങ്ങളും പങ്കുവെയ്ക്കാന്‍ വിദ്യാലയങ്ങളിലും വീടുകളിലും ഇടമില്ലാതാകുന്നതാണ് ഇന്നത്തെ തലമുറ നേരിടുന്ന പ്രധാന പ്രശ്‌നമെന്ന് കേരളസര്‍ക്കാരിന്റെ ജെന്‍ഡര്‍ അഡൈ്വസര്‍ ഡോ.ടി.കെ.ആനന്ദി. 'കുട്ടികള്‍ക്കിടയില്‍ കൂടുന്ന ആത്മഹത്യാപ്രവണത'യെന്ന വിഷയത്തില്‍ മാതൃഭൂമി സീഡ് സംസ്ഥാനതലത്തില്‍ സംഘടിപ്പിച്ച വെബിനാറില്‍ കുട്ടികളുമായി സംവദിക്കുകയായിരുന്നു അവര്‍. ജനറല്‍ ഹെല്‍ത്ത് പഠിപ്പിക്കുന്നതിനൊപ്പം മാനസ്സികാരോഗ്യം, കൃഷി എന്നിവ പഠിപ്പിക്കാന്‍ ഒരു പീരിയഡ് കിട്ടുമോയെന്ന കുട്ടികളുടെ ചോദ്യം ഏറെ പ്രാധാന്യത്തോടെ പരിഗണിക്കേണ്ടതാണ്. വീടുകളും വിദ്യാലയങ്ങളും മാറണം. രക്ഷിതാക്കളും അധ്യാപകരും കുട്ടികളുടെ കൗണ്‍സിലര്‍മാരും കൂട്ടുകാരുമായി പരിവര്‍ത്തനപ്പെടണം. വീട്ടിലെ ഊണ്‍മേശയിലെങ്കിലും എല്ലാം തുറന്നു പറയാനുള്ള ഒരു പൊതുവേദിയുണ്ടാകണം. പുറത്തുപോയി തിരികെ വീട്ടിലെത്തിയാല്‍ ഉണ്ടായ അനുഭവങ്ങള്‍ അത് ചീത്തയായാലും നല്ലതായാലും തമാശയാണെങ്കിലും പുതിയൊരു സുഹൃത്തിനെ പരിചയപ്പെട്ടതാണെങ്കിലും ഈ പൊതുവേദിയില്‍ പങ്കുവെയ്ക്കാനാകണം. ഇതിലൂടെ കുടുംബാംഗങ്ങള്‍ തമ്മില്‍ ഇഴുകിച്ചേര്‍ന്നുള്ള ബന്ധം ഉടലെടുക്കുകയും പ്രശ്‌നപരിഹാരം ഉരുത്തിരിയുകയും ചെയ്യും-ആനന്ദി പറഞ്ഞു. സംസ്ഥാനത്തെ വിവിധ സ്‌കൂളിലെ തിരഞ്ഞെടുക്കപ്പെട്ട കുട്ടികളാണ് വെബിനാറില്‍ പങ്കെടുത്ത്. കുട്ടികളുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ആനന്ദി മറുപടി നല്‍കി.
ഫെഡറല്‍ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് റോയി മാത്യു മുഖ്യാതിഥിയായി. മാതൃഭൂമി കോട്ടയം ന്യൂസ് എഡിറ്റര്‍ പി.കെ.ജയചന്ദ്രന്‍ സ്വാഗതവും കോട്ടയം യൂണിറ്റ് മാനേജര്‍ നന്ദിയും പറഞ്ഞു.

October 16
12:53 2020

Write a Comment

Related News