SEED News

അറിയാം ബാലാവകാശങ്ങൾ’ വെബിനാർ നടത്തി


കോട്ടയം: ‘അറിയാം ബാലാവകാശങ്ങൾ’ എന്ന വിഷയത്തിൽ സി.എം.എസ്. കോളേജ് ഹയർസെക്കൻഡറി സ്കൂളിലെ സീഡ് ക്ലബ്ബ് വെബിനാർ സംഘടിപ്പിച്ചു. അന്താരാഷ്ട്രജനാധിപത്യ ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ വെബിനാറിൽ അഡ്വ.സൂസൻ ജോർജ് കുട്ടികളുമായി സംവദിച്ചു. മാറുന്ന സാമൂഹികചുറ്റുപാടിൽ മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ആശയവിനിമയം കുറയുന്നതും ഡിജിറ്റലൈസേഷൻ കുട്ടികളുടെ സമയം അപഹരിക്കുന്നതുമെല്ലാം ചർച്ചയായി. നല്ല കൂട്ടുകാർ, നല്ല പുസ്തകങ്ങൾ എന്നിവ സമൂഹത്തിന് മുതൽക്കൂട്ടാകുന്ന തലമുറയെ വാർത്തെടുക്കാൻ സഹായിക്കുമെന്ന സന്ദേശം കുട്ടികൾക്ക് കൈമാറി.
തിരഞ്ഞെടുക്കപ്പെട്ട 30 സീഡ് ക്ലബ്ബ് അംഗങ്ങളും അധ്യാപകരും പങ്കെടുത്തു. പ്രധാനാധ്യാപകൻ ബിനോയ് പി.ഈപ്പൻ, സീഡ് ടീച്ചർ കോ-ഓർഡിനേറ്റർ ആഷ്ലി വി.തോമസ്, ലീഡർ എബിൻ റോബിൻ എന്നിവർ പ്രസംഗിച്ചു.

October 16
12:53 2020

Write a Comment

Related News