SEED News

സീഡ് പച്ചക്കറിവിത്ത് വിതരണോദ്ഘാടനം

തിക്കോടി: മാതൃഭൂമി- സീഡ് കൃഷി വ്യാപനപദ്ധതിയുടെ ഭാഗമായി സ്കൂൾ കുട്ടികൾക്കുള്ള പച്ചക്കറിവിത്ത് വിതരണം വൻമുകം എളമ്പിലാട് എം.എൽ.പി. സ്കൂളിൽ നടന്നു. സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും വിത്ത് നൽകി. വാർഡ് മെമ്പർ വി.വി. സുരേഷ്, എസ്. അനിരുദ്ധിന് വിത്ത് നൽകി ഉദ്ഘാടനം നിർവഹിച്ചു. പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്ത് അധ്യക്ഷയായി. സീഡ്-കോ-ഓർഡിനേറ്റർ പി. നൂറുൽഹുദ, പി.കെ. അബ്ദുറഹ്മാൻ, സി. ഖൈറുന്നീസാബി എന്നിവർ സംസാരിച്ചു

October 31
12:53 2020

Write a Comment

Related News