SEED News

"ഐഎസ്ആർ.ഒ യെ അറിയാൻ" -വെബിനാർ നടത്തി


ഗുരുവായൂർ : തൈക്കാട് വി ആർ അപ്പു മാസ്റ്റർ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ  "ഐഎസ്ആർഒ അറിയാൻ" എന്ന വിഷയത്തിൽ    വെബിനാർ നടത്തി. ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർ.ഒ) സയൻറിസ്റ്റ് ഡോക്ടർ നിസ്സിമാത്യു സ്ഥാപനത്തിൻെറ തുടക്കത്തെക്കുറിച്ചും പ്രധാന നേട്ടങ്ങളെക്കുറിച്ചും വിക്ഷേപണത്തെ കുറിച്ചും ക്ലാസ്സെടുത്തു.അറുപതോളം വിദ്യാർത്ഥികൾ പങ്കെടുത്തു. .സ്കൂൾ മാനേജർ വി  ബീ ഹീരാലാൽ ,സ്കൂൾ പ്രിൻസിപ്പാൾ ജിതാ മോൾ പി  പുല്ലേലി ,ഹെഡ്മിസ്ട്രസ് ബ്രില്ല്യൻസ് വർഗീസ് എന്നിവർ പകെടുത്തു.സീഡ് കോഓർഡിനേറ്റർ പ്രിയ ജി,അദ്ധ്യാപകരായ സൈറ റഹ്മാൻ ,സിന്ധു ഐഎസ് എന്നിവർ നേതൃത്വം നൽകി .


November 04
12:53 2020

Write a Comment

Related News