SEED News

സീഡ് ജൈവവൈവിധ്യ മാഗസിൻ മത്സരം

കോഴിക്കോട്: ഐക്യരാഷ്ട്ര സഭയുടെ ഈവർഷത്തെ മുദ്രാവാക്യം ജൈവ വൈവിധ്യസംരക്ഷണമാണ്. സ്കൂളുകൾ ‘ജൈവ വൈവിധ്യം’ എന്ന വിഷയത്തിൽ വിദ്യാർഥികളുടെ ലേഖനങ്ങൾ, കവിതകൾ, കഥകൾ, ചിത്രരചന, ഫോട്ടോ തുടങ്ങിയവ ഉൾപ്പെടുത്തി മാഗസിൻ തയ്യാറാക്കണം. സ്കൂളിലെയും വിദ്യാർഥികളുടെ വീടുകളിലെയും വിവരം ഉൾപ്പെടുത്തി ജൈവവൈവിധ്യ രജിസ്റ്ററും മാഗസിനിൽ ഉൾപ്പെടുത്താം. തയ്യാറാക്കിയ മാഗസിനെക്കുറിച്ച്‌ ഒരു ചെറിയകുറിപ്പും സീഡ് അധ്യാപക കോ-ഓർഡിനേറ്റർ വാർഷിക റിപ്പോർട്ടിന്റെ കൂടെ നൽകണം. പി.ഡി.എഫ്. ആയി ramanand@mpp.co.in ലേക്ക് ഇമെയിൽ ചെയ്താലും മത്സരത്തിന് പരിഗണിക്കും. മികച്ച മാഗസിൻ തയ്യാറാക്കുന്ന സ്കൂളുകൾക്ക് സമ്മാനം ലഭിക്കും. ഫോൺ: 9446390272.

November 06
12:53 2020

Write a Comment

Related News