SEED News

ഓൺ ലൈൻ ക്ലാസിന്റെ ബോറടി ഇല്ലാതാക്കാൻ വേറിട്ട പരിപാടിയുമായി മുതുവടത്തൂർ എം.യു.പി.സ്കൂൾ

പുറമേരി :  വീട്ടിലിരുന്ന് ബാലസഭ കൂടി മുതുവടത്തൂർ എം.യു.പി സ്കൂൾ.  ഓൺ ലൈൻ ക്ലാസിന്റെ വിരസത ഇല്ലാതാക്കാൻ വീട്ടിലിരുന്ന് ബാലസഭ കൂടി മുതുവടത്തൂർ എം.യു.പി സ്കൂൾ. കൊറോണക്കാലത്തെ അകലങ്ങൾ ഇല്ലാതാക്കാൻ വാട്സാപ്പ് കൂട്ടായ്മയായ 'ബാലസഭ'യാണ്  അരങ്ങുത്സവം നടത്തുന്നത്. പാട്ട്, കാവ്യാലാപനം, നൃത്തം, അഭിനയമുമെല്ലാം വീഡിയോ വാട്സാപ്പ് മാധ്യമത്തിലൂടെയാണ് ' വീട്ടിലിരിക്കാം- സർഗ്ഗവാസന'വളർത്താം എന്ന സന്ദേശവുമായി വിദ്യാർത്ഥികൾ വീട്ടരങ്ങ് തീർക്കുന്നത്. ഓൺലൈൻ ക്ലാസിൽ എല്ലാ വിദ്യാർത്ഥികളുടെയും പങ്കാളിത്തം ഉറപ്പാക്കാനാണ് ബാലസഭയുടെ നേതൃത്വത്തിൽ വീട്ടരങ്ങിന് സ്കൂൾ അധികൃതർ നേതൃത്വം നൽകുന്നത്.ഓൺലൈൻ  ക്ലാസില്ലാത്ത  ദിവസങ്ങളിൽ രണ്ട് മണിക്കൂറാണ് ബാലസഭയുടെ നേതൃത്വത്തിൽ 'വീട്ടരങ്ങ് ' നടക്കുന്നത്. കുട്ടികൾക്കൊപ്പം രക്ഷിതാക്കൾക്കും അധ്യാപകർക്കും പരിപാടികളിൽ പങ്കെടുക്കാം. ബാലസഭയുടെ വീട്ടരങ്ങ് പ്രധാനാധ്യാപകൻ കെ.പി.ശ്യാംസുന്ദർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് സി.കെ.ഫൈസൽ, മദർ പി.ടി.എ പ്രസിഡണ്ട് ഷാഹിന ആശംസകൾ നേർന്നു. ക്ലാസ് ചുമതലയുള്ള അധ്യാപികമാരായ ടി.ശ്രീലതയും, എൻ.കെ.ഷീജയുമാണ് വീട്ടരങ്ങിന് നേതൃത്വം നൽകുന്നത്

November 06
12:53 2020

Write a Comment

Related News