SEED News

പ്ലാസ്റ്റിക്കിനെ കുപ്പിയിലാക്കി ഈ കുട്ടികൾ

ചെട്ടിയാംകിണർ: ലവ് പ്ലാസ്റ്റിക് പ്രചാരണവുമായി വിദ്യാർഥികളും കുടുംബങ്ങളും. ഗാന്ധിജയന്തി ആഘോഷത്തിന്റെ ഭാഗമായി ചെട്ടിയാംകിണർ ഗവ. ഹൈസ്കൂളിലെ മാതൃഭൂമി സീഡ് ഹരിതസേന അംഗങ്ങൾ കുടുംബത്തോടൊപ്പം പ്ലാസ്റ്റിക് ബോട്ടിലുകൾ ശേഖരിച്ചു. ഇവ ഉപയോഗിച്ച് കൗതുകവസ്തുക്കൾ ഉണ്ടാക്കി.

വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികളിലാണ് വിദ്യാർഥികൾ കൗതുകവസ്തുക്കൾ നിർമിച്ചത്. കഴിഞ്ഞവർഷം 50 കിലോ പ്ലാസ്റ്റിക് ബോട്ടിൽ ശേഖരിച്ച് പെരുമണ്ണ പഞ്ചായത്ത് ഹരിത കർമസേനയ്ക്ക് കൈമാറിയിരുന്നു. പ്രസംഗമത്സരം, ചിത്രരചന, ക്വിസ് എന്നിവയും നടത്തി. പ്രഥമാധ്യാപകൻ ആർ.എസ്. മുരളീധരൻ, സീഡ് കോ -ഓർഡിനേറ്റർ അസൈനാർ എടരിക്കോട്, മുബഷിറ, റസീന, നിഷിത, ശരണ്യദേവി, കെ. ശംസുദീൻ എന്നിവർ നേതൃത്വംനൽകി.

November 07
12:53 2020

Write a Comment

Related News