SEED News

ചെടിക്ക് പേരിട്ട് സീഡ് കുട്ടികൾ


ചെറുവത്തൂർ: പരിസ്ഥിതി പ്രവർത്തനത്തിൻ്റെ ഭാഗമായി അധ്യാപകൻ നല്കിയ പ്രവർത്തനം ഏറ്റെടുത്ത് ഗവർമെൻറ് ഹയർ സെക്കണ്ടറിസ്ക്കൂൾ കുട്ടമത്തിലെ സീഡ് ക്ലബ്ബായ ഗ്രോ ഗ്രീനിലെ അംഗങ്ങൾ.  സ്കൂളിൽ നിന്നെടുത്ത ഫോട്ടോ നിരീക്ഷിച്ച് ഇതുവരെ മലയാളത്തിൽ പേരിടാത്ത റിച്ചാർഡിയ സ്കാബ്റ എന്ന ചെടിക്ക് മലയാളത്തിൽ പേരിടാൻ നിർദ്ദേശിച്ചായിരുന്നു യോഗേഷ്  മാഷുടെ ചലഞ്ച് .സുന്ദരമായ ആറ് ഇതളുകളുള്ള ഈ ചെടി ഒരു അധിനിവേശ സസ്യമാണ്.കുട്ടികൾ ഇത് ഏറ്റെടുക്കുകയും മനോഹരങ്ങളായ നിരവധി പേരുകൾ നിർദ്ദേശിക്കുകയും ചെയ്തു. ഇതിൽ നിന്നും ധവള താരകം എന്ന പേരാണ് തിരഞ്ഞെടുക്കപ്പെട്ടത്.ഇത് വിദേശിയാണ്. ഉത്തര, ദക്ഷിണ അമേരിക്കയുടെ ഉഷ്ണമേഖലാ പ്രദേശത്ത് ഉത്ഭവിച്ച ഈ കുഞ്ഞുചെടി ഇപ്പോൾ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ, നമ്മുടെ നാട്ടിലടക്കം വ്യാപിച്ചു. അമേരിക്കയിൽ ഇത് സാലഡിൽ ചേർത്ത് കഴിക്കാറുണ്ട്. അവിടെ മരുന്നായും ഉപയോഗിക്കാറുണ്ട്. ഇംഗ്ലീഷിൽ rough Mexican clover,   Florida pusley എന്നൊക്കെ വിളിക്കുന്ന ഇതിൻ്റെ ശാസ്ത്രീയനാമം Richardia scabra എന്നാണ്. Richard Richardson എന്ന ബ്രിട്ടീഷ് സസ്യഗവേഷകൻ്റെ ഓർമ്മയ്ക്കാണ് Richardia എന്ന് ശാസ്ത്രീയനാമത്തിൻ്റെ ആദ്യഭാഗം. പേരിൻ്റെ രണ്ടാം ഭാഗം scabra യുടെ അർത്ഥം പരുപരുത്തത് എന്നാണ്. ചെടിയുടെ തണ്ട് പരുക്കനായതുകൊണ്ടാണ് പേരിൽ scabra വന്നത്.

November 07
12:53 2020

Write a Comment

Related News