SEED News

ദേശീയ കാൻസർ ബോധവത്കരണദിനം

കോഴിക്കോട്:നടക്കാവ് ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ സീഡ് ക്ലബ്ബ്, ദേശീയ ഹരിതസേന, സൗഹൃദ ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തിൽ കാൻസർ ബോധവത്കരണ ക്ലാസ് നടത്തി. എം.വി.ആർ. കാൻസർ സെൻറർ ആൻഡ്‌ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ മെഡിക്കൽ ഡയറക്ടറും സീനിയർ കൺസൾട്ടൻറുമായ ഡോ. നാരായണൻകുട്ടി വാര്യർ ക്ലാസ് നയിച്ചു.

വിവിധതരം അർബുദങ്ങളെക്കുറിച്ചും അവ ഉണ്ടാകുന്ന സാഹചര്യങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. മദ്യം, പുകവലി, മയക്കുമരുന്ന് എന്നിവയെപ്പോലെ ആഹാരവും അർബുദത്തിന് കാരണമാകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.പ്രിൻസിപ്പൽ കെ. ബാബു, സീഡ് കോ-ഓർഡിനേറ്റർ ഗീതാ നായർ, വൊളന്റിയർ മെഹക് ഗസൽ എന്നിവർ പങ്കെടുത്തു.

November 09
12:53 2020

Write a Comment

Related News