SEED News

മാവേലിക്കര ഗവ. ഗേൾസ് സ്കൂളിൽ സീഡ് വെബിനാർ


മാവേലിക്കര: ഗവ. ഹയർസെക്കൻഡറി സ്കൂൾ പി.ടി.എ.യും മാതൃഭൂമി സീഡ് ക്ലബ്ബും ചേർന്ന് കൗമാരക്കാരിലെ ലഹരി ഉപയോഗവും സൈബർ സുരക്ഷയും എന്ന വിഷയത്തിൽ വെബിനാർ നടത്തി. ജയിൽ ഡി.ജി.പി. ഋഷിരാജ് സിങ് ഉദ്ഘാടനം ചെയ്തു. 
പെൺകുട്ടികളുടെ സുരക്ഷയ്ക്കായി നിരവധി നിയമങ്ങൾ രാജ്യത്ത് നിലവിലുണ്ടെങ്കിലും പൊതുജനങ്ങൾക്ക് വേണ്ടത്ര അറിവില്ലാത്തത് മൂലം വേണ്ടവിധത്തിൽ വിനിയോഗിക്കപ്പെടുന്നില്ലെന്ന് അദ്ദേഹം 
പറഞ്ഞു.
വിദ്യാർഥിനികളുമായി ഋഷിരാജ്‌സിങ് സംവദിച്ചു. മാവേലിക്കര ഡി.ഇ.ഒ. പി. സുജാത, എ.ഇ.ഒ. ജയിംസ് പോൾ, ബി.പി.ഒ. സുരേന്ദ്രൻപിള്ള, സ്കൂൾ പ്രിൻസിപ്പൽ ജെ. പങ്കജാക്ഷി, പ്രഥമാധ്യാപകൻ ജി. പ്രസന്നൻപിള്ള, സീഡ് കോ-ഓർഡിനേറ്റർ ആശാ ഭാസ്കർ, പി.ടി.എ. പ്രസിഡന്റ് ജി. അജിത്, സീനിയർ അസിസ്റ്റന്റ് വി. പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.

November 10
12:53 2020

Write a Comment

Related News