SEED News

സാലിം അലി ഓർമയിൽ സീഡ് വെബിനാർ

കണ്ണൂർ: ലോക പ്രസിദ്ധ പക്ഷിനിരീക്ഷകൻ സാലിം അലിയുടെ 124-ാം ജന്മവാർഷികം മാതൃഭൂമി സീഡ് വെബിനാർ നടത്തി ആഘോഷിച്ചു.

യുവ പക്ഷിനിരീക്ഷകനും വന്യജീവി ഗവേഷകനുമായ റോഷ്‌നാഥ് രമേഷ് സീഡ് അംഗങ്ങൾക്ക് പക്ഷിനിരീക്ഷണത്തിന്റെ രീതിശാസ്ത്രം പരിചയപ്പെടുത്തി.

നിരീക്ഷണമാണ് ഒരാളെ മികച്ച പക്ഷിനിരീക്ഷകനാക്കുന്നതെന്ന് അദ്ദേഹം കുട്ടികളെ ഓർമപ്പെടുത്തി.

പക്ഷിനിരീക്ഷണം ഓർമശക്തി വർധിപ്പിക്കാനുള്ള നല്ല ഉപാധിയാണെന്നും അദ്ദേഹം പറഞ്ഞു. വന്യജീവി പരിരക്ഷണരംഗത്ത്‌ പ്രവർത്തിക്കുന്ന മലബാർ അവയർനസ് ആൻഡ്‌ റെസ്ക്യു സെൻറർ ഫോർ വൈൽഡ് ലൈഫിന്റെ (മാർക്ക്) സെക്രട്ടറി കൂടിയാണ് റോഷ്നാഥ്.

മാതൃഭൂമി കണ്ണൂർ ന്യൂസ് എഡിറ്റർ കെ.വിനോദ് ചന്ദ്രൻ, സീഡ് കോ ഓർഡിനേറ്റർ സി.സുനിൽകുമാർ, സീഡ് എക്സിക്യൂട്ടീവുകളായ ബിജിഷ ബാലകൃഷ്ണൻ, ഇ.വി.ശ്രീജ മോൾ എന്നിവർ വെബിനാർ നിയന്ത്രിച്ചു.

കണ്ണൂർ, കാസർകോട് ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട 100 സീഡ് അംഗങ്ങളാണ് വെബിനാറിൽ പങ്കെടുത്തത്.

November 17
12:53 2020

Write a Comment

Related News