SEED News

"കുട്ടികളെ മനസറിഞ്ഞു വളർത്താം":സീഡ് വെബ്ബിനാർ സംഘടിപ്പിച്ചു




കണ്ണൂർ : കൂടുതൽ സമയം മൊബൈൽ ഫോൺ ഉപയോഗം എങ്ങനെ കുറക്കാം? , കുട്ടികളുടെ വാശിയില്ലാതാക്കാൻ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് ? തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം  തേടി രക്ഷിതാക്കൾ. കുടുംബാന്തരീക്ഷമാണ് കുട്ടികളുടെ സ്വഭാവത്തെ രൂപീകരിക്കുന്നത് . ഓരോ വയസ്സിലും ഉണ്ടാകുന്ന മാനസിക വികാസം സ്വഭാവ രൂപീകരണത്തെ ഏറെ സ്വാധീനിക്കുന്നുണ്ട് . അമിത വാത്സല്യം പിന്നീട് അവരെ വാശിയുള്ളവരായി മാറ്റാനുള്ള സാധ്യത കൂടുതൽ ആണെന്നും അച്ഛനും അമ്മയും കുട്ടികളെ വളർത്താം തുല്യ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും ക്ലാസ് നയിച്ച സ്വാതി വേണുഗോപാൽ അഭിപ്രായപ്പെട്ടു.

കണ്ണൂർ,  കാസറഗോഡ് ജില്ലകളിലെ രജിസ്റ്റർ ചെയ്ത നൂറോളം സീഡ് അധ്യാപകരും രക്ഷിതാക്കളും വെബ്ബിനാറിൽ പങ്കെടുത്തു . വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിലെ ഡെവലപ്മെന്റൽ  സൈക്കോളജിസ്റ് സ്വാതി വേണുഗോപാൽ ക്ലാസ്സെടുത്തു . ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് ആൻഡ് റീജിയണൽ ഹെഡ് വി. സി സന്തോഷ് കുമാർ , മാതൃഭൂമി യൂണിറ്റ് മാനേജർ ജഗദിഷ് ജി , ന്യൂസ് എഡിറ്റർ കെ വിനോദ് ചന്ദ്രൻ എന്നിവർ സംസാരിച്ചു. 

November 17
12:53 2020

Write a Comment

Related News