SEED News

സീഡ് വെബിനാർ നടത്തി


ചാരമംഗലം: ഗവ. ഡി.വി.എച്ച്.എസ്.എസ്. സീഡ് ക്ലബ്ബ് ‘കോവിഡനന്തര ആരോഗ്യപ്രശ്നങ്ങൾ’ എന്ന വിഷയത്തിൽ ഓൺലൈനായി വെബിനാർ നടത്തി. പാണാവള്ളി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോ. മിഥുൻ മോഹൻദാസ് കുട്ടികളോട് സംവദിച്ചു. പ്രഥമാധ്യാപിക ഗീതാദേവി ഉദ്ഘാടനംചെയ്തു. 
സീനിയർ അസിസ്റ്റന്റ് ഷീല, മാതൃഭൂമി ജില്ലാ കോ ഓർഡിനേറ്റർ കീർത്തി കൃഷ്ണൻ, സ്കൂൾ സീഡ് കോ ഓർഡിനേറ്റർ സിനി പൊന്നപ്പൻ, ഡൊമിനിക് സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുത്തു. 

December 02
12:53 2020

Write a Comment

Related News