SEED News

ചോദ്യങ്ങൾ ചോദിച്ച്‌ അറിവുനേടണമെന്ന് സീഡ് വെബിനാർ

ആലപ്പുഴ: ദേശീയ മലിനീകരണ നിയന്ത്രണ ദിനവുമായി ബന്ധപ്പെട്ടു മാതൃഭൂമി സീഡ് ‘മലിനീകരണം: പ്രശ്നങ്ങളും പരിഹാരങ്ങളും’ എന്ന വിഷയത്തിൽ വെബിനാർ നടത്തി. മലിനീകരണ നിയന്ത്രണ ബോർഡ് ജില്ലാ എൻവയോൺമെന്റൽ എൻജിനിയർ ബി. ബിജു, സീഡ് വിദ്യാർഥികളുമായി സംവദിച്ചു.
ജില്ല നേരിടുന്ന നിരവധി മലിനീകരണ പ്രശ്നങ്ങളെ കുറിച്ചും കുട്ടികൾക്കു ചെയ്യാൻ കഴിയുന്ന മലിനീകരണ നിയന്ത്രണ പ്രവൃത്തികളെ കുറിച്ചും മലിനീകരണ നിയന്ത്രണ ബോർഡിന്റെ പ്രവർത്തനങ്ങൾ, വിവിധതരത്തിലുള്ള മലിനീകരണങ്ങൾ എങ്ങനെ തടയാം, എങ്ങനെയൊക്കെ സമൂഹത്തെ ബാധിക്കും എന്നതിനെകുറിച്ചും അദ്ദേഹം സംസാരിച്ചു. ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റും റീജണൽ ഹെഡുമായ ബെറ്റി വർഗീസ് അധ്യക്ഷത വഹിച്ചു. മാതൃഭൂമി ആലപ്പുഴ റീജണൽ മാനേജർ സി. സുരേഷ് കുമാർ സ്വാഗതം പറഞ്ഞു.

December 07
12:53 2020

Write a Comment

Related News