SEED News

മാസ്‌ക് നിർമിച്ചുനൽകി വിദ്യാർഥികൾ

ഏറ്റുകുടുക്ക: കോവിഡ് കാലത്ത് സമൂഹത്തിനുവേണ്ടി മാസ്‌കിലൂടെ പ്രതിരോധം തീർക്കുകയാണ് ഏറ്റുകുടുക്ക എ.യു.പി. സ്കൂൾ സീഡ് ക്ലബ്ബ് അംഗങ്ങൾ. മാസ്‌ക് നിർമിച്ച് അടുത്ത വീടുകളിൽ വിതരണം ചെയ്താണ് കുട്ടികൾ മാതൃകയായത്. കോട്ടൻതുണി ഉപയോഗിച്ച് രണ്ട് ലെയറിൽ തീർത്ത മാസ്‌കാണ് കുട്ടികൾ ഉണ്ടാക്കി വിതരണം ചെയ്തത്. വിദ്യാലയത്തിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ടി.പി. റംസീന കുട്ടികൾക്ക് മാസ്‌ക് നിർമാണത്തിൽ പരിശീലനം നൽകിയിരുന്നു. പരിപാടിക്ക് സീഡ് കോ-ഓർഡിനേറ്റർ കെ. സ്വപ്ന നേതൃത്വം നൽകി. പ്രഥമാധ്യാപകൻ എൻ. ഭരത്കുമാർ, അധ്യാപകരായ എ. ഗോമതി, സി. ഗീത, കെ. പ്രസീത തുടങ്ങിയവർ നേതൃത്വം നൽകി. സീഡ് ക്ലബ്ബ് അംഗങ്ങളായ രോഹിത്, ദേവരാജ്, ഷാമിൽ, ഗോപിനന്ദ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സ്വന്തമായി നിർമിച്ച മാസ്‌ക്കുകൾ വീടുകളിൽ വിതരണം ചെയ്തത്.

December 09
12:53 2020

Write a Comment

Related News