SEED News

വെർച്വൽ പ്രകൃതിപഠനക്ലാസുമായി വീയപുരം സ്കൂൾ

വീയപുരം: കോവിഡ് പശ്ചാത്തലത്തിൽ പ്രകൃതി പഠനക്ലാസ് നടക്കാത്തതിനാൽ വെർച്വൽ പ്രകൃതി പഠനക്ലാസുമായി വീയപുരം ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ പരിസ്ഥിതി സീഡ് ക്ലബ്. പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷനുമായി സഹകരിച്ചാണ് വെർച്വൽ ക്ലാസ് നടത്തിയത്. 
അസി.നേച്ചർ എജ്യൂക്കേഷൻ ഓഫീസർ സി.ജി. സുനിൽകുമാർ ക്ലാസ് നയിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോ-ഓർഡിനേറ്റർ എ.കെ. പ്രസന്നൻ, എസ്.എസ്.കെ. ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ എ. സിദ്ദിഖ്, പ്രഥമാധ്യാപിക ഡി. ഷൈനി, സോജൻ ജോസ്, എൻ. നാജിയ എന്നിവർ പ്രസംഗിച്ചു. രണ്ടുവർഷമായി കേരളത്തിലെ എല്ലാ വന്യജീവി സങ്കേതങ്ങളിലും ദേശീയോദ്യാനങ്ങളിലും വനംവകുപ്പ് നടത്തുന്ന ക്യാമ്പിൽ പങ്കെടുക്കുന്നവരാണ് സ്കൂളിലെ കുട്ടികൾ. 

December 21
12:53 2020

Write a Comment

Related News