SEED News

റോഡ് ടാറിട്ടു സെയ്ന്റ് ലൂർദ് മേരി യു.പി. സ്കൂളിന്റെ സ്വപ്നം സഫലമായി

റോഡ് ടാറിട്ടു
സെയ്ന്റ് ലൂർദ് മേരി യു.പി. സ്കൂളിന്റെ 
സ്വപ്നം സഫലമായി
വാടയ്ക്കൽ: സെയ്ന്റ് ലൂർദ് മേരി യു.പി. സ്കൂളിലെ അധ്യാപകരുടെയും വിദ്യാർഥികളുടെയും മാതാപിതാക്കളുടെയും ചിരകാലസ്വപ്നമായിരുന്ന സ്കൂളിനോടു ഓരംചേർന്ന് ഇരുവശങ്ങളിലായി നിലകൊള്ളുന്ന റോഡ് ടാറിട്ട് സഞ്ചാരയോഗ്യമായി. കാലാകാലങ്ങളായി കുഴിനിറഞ്ഞ് വെള്ളക്കെട്ടുകളായി നിലനിന്നിരുന്ന റോഡ് സ്കൂളിനും കുട്ടികൾക്കുംനാട്ടുകാർക്കും ദുരിതം നിറഞ്ഞതായിരുന്നു.
കുട്ടികൾ മഴക്കാലത്ത്  വെള്ളക്കെട്ടിലൂടെ നടന്നു ചെളിപുരണ്ടാണ് സ്കൂളിൽ എത്തിയിരുന്നത്. പലരും പാതിവഴിയെ അധ്യയനം മുടക്കി വീട്ടിലേക്ക്‌ മടങ്ങുന്നതും പതിവായിരുന്നു. സ്കൂളിലെ സീഡ് ക്ലബ്ബ്‌ അംഗങ്ങളുടെ നേതൃത്വത്തിൽ നടത്തിയ പഠിക്കാം പ്രാദേശിക പരിസ്ഥിതിപ്രശ്നങ്ങൾ എന്നതിൽ പ്രധാന പ്രശ്നമായിരുന്നു ഇത്. റോഡിന്റെ ശോച്യാവസ്ഥയ്ക്കെതിരേ സ്കൂളിലെ സീഡ്‌ ക്ലബ്ബ്‌ അംഗങ്ങളും അധ്യാപകരും പലപ്രാവശ്യം പഞ്ചായത്ത് ഓഫീസിൽ നിവേദനം നൽകിയിരുന്നെങ്കിലും പരിഹാരമൊന്നും ഉണ്ടായില്ല. 
തുടർന്ന് അധ്യാപകരും കുട്ടികളും മന്ത്രി  ജി. സുധാകരനു നിവേദനം നൽകി. മന്ത്രിയുടെ പ്രത്യേക താത്‌പര്യത്താലായിരുന്നു റോഡ് സഞ്ചാരയോഗ്യമായത്. 
സ്കൂൾ കുട്ടികളുടെയും അധ്യാപകരുടെയും പി.ടി.എ.യുടെയും പേരിൽ സ്‌കൂൾ പ്രധാനാധ്യാപിക കെ.എസ്. മായാഭായ് മന്ത്രിക്ക് നന്ദി അറിയിച്ചു.

December 23
12:53 2020

Write a Comment

Related News