SEED News

കുട്ടികളിലെ ആരോഗ്യപ്രശ്‌നങ്ങൾ - വെബിനാർ നടത്തി


 പള്ളിപ്പുറം: തിരുനല്ലൂർ ഹയർ സെക്കൻഡറി സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വെബിനാർ സംഘടിപ്പിച്ചു. കോവിഡും കുട്ടികൾക്കുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളും എന്നതായിരുന്നു വിഷയം. പള്ളിപ്പുറം പ്രാഥമികാരോഗ്യകേന്ദ്രം അസി.സർജൻ ഡോ.ടി.വി. അനിത കുട്ടികളുമായി സംവദിച്ചു. പി.ടി.എ.പ്രസിഡന്റ് കെ.മനോജ് ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക ബി. മിനി അധ്യക്ഷത വഹിച്ചു, അധ്യാപകരായ ഉമാലക്ഷ്മി, ലാലി, സീഡ് കോ-ഓർഡിനേറ്റർ കെ. കല, പി.വി. ജുബീഷ്, ടിറ്റു ജോസ്, സുനു ആന്റണി, ബി.കെ. ബീന, ലക്ഷ്മിരമേശ്, പി.ആർ. മായ, സി.കെ. ശൈലജ എന്നിവർ പങ്കെടുത്തു. 

December 23
12:53 2020

Write a Comment

Related News