SEED News

പച്ചക്കറിക്കൃഷിയൊരുക്കാൻ സീഡ് ഗ്രോ ഗ്രീൻ സേന

ചെറുവത്തൂർ: വിദ്യാലയം തുറക്കുന്നതും പ്രതീക്ഷിച്ച് പച്ചക്കറി കൃഷിയൊരുക്കുകയാണ് കുട്ടമത്ത് ഗവ. ഹയർസെക്കൻഡറി സ്‌കൂൾ സീഡ് ഗ്രോ ഗ്രീൻ സേന. ചെറുവത്തൂർ കൃഷിഭവൻ, സ്കൂൾ സ്റ്റുഡന്റ് പോലീസ് കാഡറ്റ് യൂണിറ്റ് എന്നിവയുമായി സഹകരിച്ചാണ് തക്കാളി, വെണ്ട, മുളക്, വഴുതന തുടങ്ങിയവയുടെ കൃഷി തുടങ്ങിയത്.

പ്രഥമാധ്യാപകൻ കെ. ജയചന്ദ്രൻ പച്ചക്കറിത്തൈ നട്ട് തുടക്കം കുറിച്ചു. സീനിയർ അസിസ്റ്റന്റ് കെ. കൃഷ്ണൻ, സ്റ്റാഫ് സെക്രട്ടറി എം. ദേവദാസ്, എം. മോഹനൻ, കെ. മധുസൂദനൻ, കെ.വി. വിദ്യ, ടി.വി. കുഞ്ഞികൃഷ്ണൻ എന്നിവർ സംബന്ധിച്ചു.

December 28
12:53 2020

Write a Comment

Related News