SEED News

കരനെൽക്കൃഷിയെ കൈവിടാതെ ചാരമംഗലം സ്കൂൾ

ചാരമംഗലം: അടച്ചുപൂട്ടലിന്റെ കാലത്തും ചാരമംഗലം സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് കരനെൽക്കൃഷിയെ കൈവിട്ടില്ല. പ്രതിസന്ധികളെ മറികടന്നു കുരുന്നുകൾ രക്ഷാകർത്താക്കളുടെയും അധ്യാപകരുടെയും സഹായത്താൽ നടത്തിയ നെൽക്കൃഷിയിൽ നൂറുമേനി വിളവാണു ലഭിച്ചത്. കഴിഞ്ഞ 10 വർഷമായി ചാരമംഗലം സ്കൂളിൽ കരനെൽക്കൃഷി നടത്തുന്നുണ്ട്. സ്കൂൾ വളപ്പിൽ 10 സെന്റ് ഭൂമിയിലാണു കൃഷി നടത്തുന്നത്. എല്ലാ വർഷവും ഗാന്ധിജയന്തി ദിനത്തിൽ പായസമാക്കി വിതരണം ചെയ്യുന്നത് ഈ അരിയാണ്. ഉമ വിത്താണു വിതച്ചത്. കൊയ്ത്തുത്സവം ജില്ലാ പഞ്ചായത്തംഗം വി. ഉത്തമൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം പുഷ്പവല്ലി, എസ്.എം.സി. കൺവീനർ പി. അക്ബർ, പ്രഥമാധ്യാപിക ഒ.എ. ഗീതാദേവി, പ്രിൻസിപ്പൽ ആർ. ബിന്ദു, സീഡ് കോ-ഓർഡിനേറ്റർ സിനി പൊന്നപ്പൻ എന്നിവർ നേതൃത്വം നൽകി.

January 01
12:53 2021

Write a Comment

Related News