SEED News

സീഡ് ഓൺലൈൻ ക്വിസ്-2021

സീഡ് ഓൺലൈൻ ക്വിസ്-2021: ഹൈസ്കൂൾ വിദ്യാർഥികൾക്ക് മത്സരം ഒമ്പതിന്

തൃശ്ശൂർ: മാതൃഭൂമി സീഡും മങ്ങാട്ട് പുരുഷോത്തമ മേനോൻ ഫൗണ്ടേഷനും ചേർന്ന് ജനുവരി ഒമ്പതിന് ഹൈസ്കൂൾ വിദ്യാർഥികൾക്ക് സംസ്ഥാനതല ഓൺലൈൻ ക്വിസ് മത്സരം നടത്തും. വ്യക്തിഗത മത്സരമാണ്. ഇംഗ്ലീഷിലോ മലയാളത്തിലോ ചോദ്യവും ഉത്തരവും തിരഞ്ഞെടുക്കാം.

എട്ട്, ഒമ്പത്, പത്ത് ക്ലാസ് വിദ്യാർഥികൾക്കാണ് മത്സരം. പൊതുവിജ്ഞാനമാണ് വിഷയം. ഒന്നാം സമ്മാനം 10,000 രൂപയും രണ്ടാം സമ്മാനം 7500 രൂപയും മൂന്നാം സമ്മാനം 5000 രൂപയുമാണ്. 10 പേർക്ക് 1000 രൂപ പ്രോത്സാഹന സമ്മാനവും ലഭിക്കും. കെ. ജി. പ്രാൺസിങ്, രമേഷ് മാള എന്നിവർ ക്വിസ് മാസ്റ്റർമാരാവുമെന്ന് മങ്ങാട്ട് പുരുഷോത്തമ മേനോൻ ഫൗണ്ടേഷൻ മുഖ്യരക്ഷധികാരി സി. ചന്ദ്രിക അറിയിച്ചു.

പങ്കെടുക്കാൻ താത്‌പര്യമുള്ളവർ താഴെ കാണുന്ന ക്യു.ആർ. കോഡ് വഴി ജനുവരി ആറിനു മുമ്പ് രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്- 7592985231, 9446390272.

January 02
12:53 2021

Write a Comment

Related News