SEED News

കുഞ്ഞു കൂട്ടുകാർക്കായി ഓൺലൈൻ കലോത്സവം സംഘടിപ്പിച്ചു സീഡ് ക്ലബ്ബ്


 ഉടുമ്പന്നൂർ:പരിയാരം എസ്.എൻ.എൽ പി സ്ക്കൂളിൽ ഓൺലൈൻ കലോത്സവം സംഘടിപ്പിച്ച് സീഡ് ക്ലബ്ബ്.ഈ മാസം ഒന്നു മുതൽ മൂന്ന് വരെ നടന്ന പരിപാടി സ്ക്കൂൾ മാനേജർ കെ. എൻ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ജോൺസൺ എസ്.കുര്യൻ അധ്യക്ഷനായി.
സാധാരണ സ്‌കൂളിലെ വേദിയിൽ നടത്തുന്ന പരിപാടി ഓൺലൈനിലൂടെ കുട്ടികൾക്ക് വ്യത്യസ്ഥ അനുഭവമായി.ചിത്രരചന, കഥാരചന കവിത രചന. മാപ്പിളപ്പട്ട് ,നാടൻ പാട്ട് ,പ്രസംഗം, കവിത ആലാപനം, നാടോടി നൃത്തം, മോണോ ആക്ട്,തുടങ്ങി വേധികളിലെ എല്ലാ ഇനം പരിപാടികളും ഉൾപ്പെടുത്തിയായിരുന്നു കലോത്സവം സംഘടിപ്പിച്ചത്. കുട്ടികൾ വാട്സപ്പ് വഴി അയച്ചു നൽകിയ വിഡിയോകൾ കണ്ടാണ് വിധികർത്താക്കൾ വിജയികളെ തിരഞ്ഞെടുത്തത്.കവിതാലാപനത്തിൽ സുഗതക മാരി ടീച്ചറിന്റെ കവിത തിരഞ്ഞെടുത്ത് കുട്ടികൾ കവിയത്രിക്ക് ആദരമർപിച്ചു.
ഔദ്യോഗിക ചടങ്ങിൽ പ്രധമ അധ്യാപകൻ രാജേഷ് സ്വാഗതം പറഞ്ഞു പി. ടി എ പ്രസിഡൻ പി. എൻ നൗഷാദ്, എം. പി. ടി. എ ചെയർപേഴ്സൻ ഇന്ദു സുഭാഷ് എന്നിവർ ആശംസകൾ അർപ്പിച്ചു. സീഡ് ക്ലബ്ബ് പ്രതിനിധി കുമാരി അപൂർവ ജി കൃതജ്ഞത അർപ്പിച്ചു.

January 03
12:53 2021

Write a Comment

Related News