SEED News

സീഡ് ക്ലബ്ബിന്റെ മത്സ്യക്കൃഷിക്ക് തുടക്കം

കോഴിക്കോട്മാവൂർ സെയ്‌ന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മത്സ്യക്കൃഷിക്ക്‌ തുടക്കം. പി.ടി.എ. റഹീം എം.എൽ.എ. ഉദ്ഘാടനം ചെയ്തു.സീഡ് ക്ലബ്ബിലെ അധ്യാപകരും കുട്ടികളും ചേർന്ന് സ്കൂളിൽ നിർമിച്ച 34,000 ലിറ്റർ വെള്ളം കൊള്ളുന്ന ടാങ്കിലാണ് കൃഷി നടത്തുന്നത്. മത്സ്യക്കൃഷിക്ക് ആവശ്യമായ വായുസജീകരണം ഒരുക്കിയത് കുട്ടികളും അധ്യാപകരും ചേർന്ന് മോട്ടോർപമ്പ്, ചിരട്ടക്കരി, പുഴമണൽ, മെറ്റൽ എന്നിവ ഉപയോഗിച്ചാണ് നിർമിച്ചത്. സ്കൂൾമാനേജർ സിസ്റ്റർ ഫിലോമിന, പ്രിൻസിപ്പൽ സിസ്റ്റർ ലില്ലി, വൈസ് പ്രിൻസിപ്പൽ സിസ്റ്റർ സി.എക്സ്. ടെക്സി, പി.ടി.എ. പ്രസിഡന്റ് കെ. സുരേന്ദ്രൻ, ഡോ. മനുലാൽ, എൻ. കെ. അലി അസ്കർ, പി. ബിന്ദു, ഷിജു ജോർജ് എന്നിവർ പങ്കെടുത്തു.

January 05
12:53 2021

Write a Comment

Related News