SEED News

കാര്‍ഷികമേളയില്‍ മരവെണ്ട വിത്തുകളുമായി മുതലക്കോടം സെന്റെ് ജോര്‍ജ് ഹൈസ്‌കൂളിലെ സീഡ് ക്ലബ്ബ്

മുതലക്കോടം: കാര്‍ഷികമേളയില്‍ മരവെണ്ട വിത്തുകള്‍ ഗാന്ധിജി സ്റ്റഡി സെന്റെറിന് കൈമാറി മുതലക്കോടം സെന്റെ് ജോര്‍ജ് ഹൈസ്‌കൂളിലെ സീഡ് ക്ലബ്ബ്.സ്‌കൂളിലെ ക്യഷിയിടത്തില്‍ വിദ്യാര്‍ഥികള്‍ തദ്ദേശിയമായി വിളയിച്ചെടുത്ത  അത്യുത്പാദനശേഷിയുള്ള വിത്തുകളാണ് ഇവ.സ്‌കൂളിലെ കരനെല്‍ ക്യഷി വിളവെടുപ്പിന് മരവെണ്ടകള്‍ കാണാനിടയ്ായ എം.എല്‍.എ മുഴുവന്‍ വെണ്ടക്കയും വിത്താക്കണമെന്നും ഗാന്ധിജി സ്റ്റഡി സെന്റെര്‍ വഴി വിതരണം ചെയ്യാമെന്നും  ആവശ്യപ്പെടുകയുണ്ടായി.ഇതില്‍നിന്നും പ്രചോദനം ഉത്കൊണ്ട് ലഭിച്ച വിത്തുകള്‍ വിതരണത്തിന് ഉദകുന്ന രീതിയില്‍ കവറിലാക്കി  കൈമാറുകയായിരുന്നു.പ്രധമ അദ്യാപിക സിസ്റ്റര്‍  ഡാന്റെി ജോസഫിന്‍െര നേത്രത്യത്തില്‍ അദ്യാപകരും സ്‌കൂള്‍ ജീവനക്കാരും സീഡംഗങ്ങളും ചേര്‍ന്ന് വിത്തുകള്‍ ഗാന്ധിജി സ്റ്റഡി സെന്റെര്‍ ചെയര്‍മാന്‍ പി.ജെ.ജോസഫ് എം.എല്‍.എ ക്ക് കൈമാറി.

ചിത്രംseed2- പ്രധമ അധ്യാപിക സിസ്റ്റര്‍  ഡാന്റെി ജോസഫിന്‍െര നേത്രത്യത്തില്‍ അദ്യാപകരും സ്‌കൂള്‍ ജീവനക്കാരും സീഡംഗങ്ങളും ചേര്‍ന്ന് വിത്തുകള്‍കൈമാറുന്നു മരവെണ്ട വിത്തുകള്‍ ഗാന്ധിജി സ്റ്റഡി സെന്റെര്‍ ചെയര്‍മാന്‍ പി.ജെ.ജോസഫ് എം.എല്‍.എ ക്ക് കൈമാറുന്നു


January 05
12:53 2021

Write a Comment

Related News