SEED News

ഓരോ വീട്ടിലും പോഷകത്തോട്ടം നിർമിക്കാം

കോഴിക്കോട്: കുട്ടിക്കർഷകരെ വാർത്തെടുക്കാനുള്ള ‘എന്റെ പച്ചക്കറിത്തോട്ടം’ പദ്ധതിയുടെ ഭാഗമായി ഓൺലൈൻ വെബിനാർ സംഘടിപ്പിച്ചു. ഹരിതകേരളം മിഷൻ കോഴിക്കോട് കോ-ഓർഡിനേറ്റർ പി. പ്രകാശ് ക്ലാസ് നയിച്ചു. വീടുകളിൽ കൃഷിചെയ്യുന്നതിന്റെ ഗുണവും ജൈവമാലിന്യം ഉപയോഗിച്ച് കമ്പോസ്റ്റ് നിർമിക്കുന്ന രീതികളും അദ്ദേഹം വ്യക്തമാക്കി. വീടുകളിൽ പോഷകത്തോട്ടം ഒരുക്കുന്നതിന്റെ പ്രാധാന്യത്തെ ക്കുറിച്ചും നല്ലഭക്ഷണത്തിന്റെ ഉറവിടങ്ങൾ സംരക്ഷിക്കുന്നതിനെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ജില്ലയിലെ വിവിധസ്കൂളുകളിൽനിന്നുള്ള വിദ്യാർഥികൾ വെബിനാറിൽ പങ്കെടുത്തു. മാതൃഭൂമി കോഴിക്കോട് റീജണൽ മാനേജർ സി. മണികണ്ഠൻ സ്വാഗതം പറഞ്ഞു.

January 11
12:53 2021

Write a Comment

Related News