SEED News

അപകടക്കെണി ഒഴിവായി; മിന്നൽവേഗത്തിൽ നടപടിയെടുത്ത് അധികാരികൾ

മുഹമ്മ: മാതൃഭൂമി സീഡ് റിപ്പോർട്ടർ നൽകിയ വാർത്ത ഉടനടി ഫലം കണ്ടു. ആലപ്പുഴ -മധുര റോഡിലെ അപകടക്കെണിയെക്കുറിച്ച് മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചു. അപകടമൊഴിവാക്കാൻ റോഡിന്റെ അരികിലായി വീപ്പകൾ നിരത്തുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞദിവസം മാതൃഭൂമി വാർത്ത റിപ്പോർട്ടുചെയ്തിരുന്നു.   തമ്പകച്ചുവട് ഗവ. യു. പി. സ്കൂളിലെ സീഡ് റിപ്പോർട്ടർ അക്ഷര എ. പൈയാണ് വാർത്ത റിപ്പോർട്ടുചെയ്തത്. റോഡിന്റെ വളരെ അടുത്തുള്ള കൈത്തോട് രാത്രികാലത്ത് ഇരുചക്രവാഹന യാത്രികർക്ക് അപകടക്കെണിയാകുന്നതിനെക്കുറിച്ചായിരുന്നു വാർത്ത. 
പുനർനിർമിക്കപ്പെട്ട റോഡിലൂടെ അതിവേഗത്തിൽ വരുന്ന വാഹനങ്ങളും റോഡിലെ വളവുകളും അപകടം വരുത്താനിടയുണ്ടായിരുന്നു. ഇതേത്തുടർന്ന് മുന്നറിയിപ്പുബോർഡ്‌ സ്ഥാപിക്കുകയും കൈത്തോടിനുമുകളിൽ സ്ലാബ് വിരിച്ച് മറക്കുകയും വേണമെന്ന് അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.  ഇതിനെ തുടർന്ന് അടിയന്തരനടപടികളെടുത്ത് അധികാരികൾ മാതൃകയായി.

January 11
12:53 2021

Write a Comment

Related News