SEED News

ആരോഗ്യ ബോധവത്കരണ വെബിനാർ

പയ്യന്നൂർ: ഏറ്റുകുടുക്ക എ.യു.പി.സ്കൂൾ സീഡ് ക്ലബ്ബിന്റെയും സയൻസ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ കോവിഡും പ്രതിരോധവും എന്ന വിഷയത്തിൽ ആരോഗ്യ ബോധവത്കരണ വെബിനാർ സംഘടിപ്പിച്ചു.

ജില്ലാ എപ്പിഡമോളജിസ്റ്റ്‌ (ഡി.എം.ഒ. ഓഫീസ് കണ്ണൂർ) ഡോ. ദീപക് രാജ് ക്ലാസെടുത്തു. കാങ്കോൽ ആലപ്പടമ്പ് ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം.വി.സുനിൽകുമാർ വെബിനാർ ഉദ്ഘാടനം ചെയ്തു.

പ്രഥമാധ്യാപകൻ എൻ.ഭരത് കുമാർ, സ്കൂൾ മാനേജർ സി.രവീന്ദ്രൻ, എഡ്യൂക്കേഷനൽ സൊസൈറ്റി സെക്രട്ടറി രതീഷ് വൈക്കത്ത്, മാതൃഭൂമി സീഡ് ജില്ലാ എക്സിക്യൂട്ടീവ് ബിജിഷ സുനിൽ, മദർ പി.ടി.എ. പ്രസിഡന്റ്‌ എ.വി.ഷൈമ, സ്റ്റാഫ്‌ സെക്രട്ടറി കെ.ഒ.വി.ഗീത, സീഡ് കോ ഓർഡിനേറ്റർ കെ.സ്വപ്ന, ഹൃദ്യ രാജേഷ് തുടങ്ങിയവർ സംസാരിച്ചു.

January 27
12:53 2021

Write a Comment

Related News