SEED News

തിരുവള്ളൂർ ശാന്തിനികേതൻ ഹയർസെക്കൻഡറി സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ പക്ഷിക്ക് കുടിനീർ പദ്ധതിക്ക് തുടക്കമായി

വടകര: തിരുവള്ളൂർ ശാന്തിനികേതൻ ഹയർസെക്കൻഡറി സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ പക്ഷിക്ക് കുടിനീർ പദ്ധതിക്ക് തുടക്കമായി. സ്കൂൾ ക്യാമ്പസിലും മുഴുവൻ വിദ്യാർഥികളുടെയും അധ്യാപകരുടെയും മറ്റു ജീവനക്കാരുടെയും വീടുകൾക്ക് സമീപവും ഒരു പരന്ന പാത്രത്തിൽ പക്ഷികൾക്കും മറ്റ് ജീവജാലങ്ങൾക്കും വെള്ളം നിറച്ചു വെക്കുന്ന പദ്ധതിയാണ് ഇത്. നിത്യവും പാത്രം നിറച്ച് വെക്കും. ഭൂമിയിലെ വിഭവങ്ങൾ എല്ലാ ജീവജാലങ്ങൾക്കും അവകാശപ്പെട്ടതാണ് എന്ന ബോധം വിദ്യാർത്ഥികളിൽ ഉറപ്പിക്കാനാണ് പദ്ധതി നടപ്പാക്കുന്നത്. 
പദ്ധതിയുടെ ഉദ്ഘാടനം തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം ശ്രീലത നിർവഹിച്ചു. റിയ ജാസ്മിൻ അധ്യക്ഷം വഹിച്ചു. ക്ലബ് ഓർഡിനേറ്റർ വടയക്കണ്ടി നാരായണൻ പദ്ധതി വിശദീകരണം നടത്തി. പിടിഎ പ്രസിഡണ്ട് എഫ് എം മുനീർ, സ്കൂൾ മാനേജർ ചുണ്ടേൽ മൊയ്തുഹാജി, പ്രിൻസിപ്പൽ വി എൻ മുരളീധരൻ, ഹെഡ്മിസ്ട്രസ് പി പ്രസന്ന, മുഹമ്മദ് അഫ്താബ്, ബായിസ് ഇസ്മയിൽ തുടങ്ങിയവർ സംസാരിച്ചു. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും പങ്കാളികളാകുന്നതിനാൽ മറ്റ് ക്ലബ്ബുകളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.

January 28
12:53 2021

Write a Comment

Related News