SEED News

മാതൃഭൂമി സീഡ്-ന്യൂ കെയർ ഹൈജീൻ പ്രോഡക്ട് പദ്ധതി

ചെറുവത്തൂർ: കോവിഡിനെ അതിജീവിക്കാനും കേരളത്തിലെ വിദ്യാർഥിസമൂഹത്തിന് സുരക്ഷയൊരുക്കാനും മാസ്ക് നൽകി മാതൃഭൂമി സീഡ്.

ന്യൂ കെയർ ഹൈജീൻ പ്രോഡക്ട്സുമായി ചേർന്ന് സീഡ് നടപ്പാക്കുന്ന സൗജന്യ ഫെയ്‌സ്‌ മാസ്ക് വിതരണ പദ്ധതി ജില്ലയിൽ തുടങ്ങി. ചെറുവത്തൂർ കുട്ടമത്ത് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ നിർവഹിച്ചു. വാർഡ് അംഗം രാജേന്ദ്രൻ പയ്യാടക്കത്ത് അധ്യക്ഷത വഹിച്ചു. ന്യൂ കെയർ ഹൈജീൻ പ്രോഡക്ട്സ് മേഖലാ സെയിൽസ് മാനേജർ പി. അരുൺ ആമുഖ പ്രഭാഷണം നടത്തി.

സീനിയർ അസിസ്റ്റന്റ് കെ. കൃഷ്ണൻ, സ്റ്റാഫ് സെക്രട്ടറി എം. ദേവദാസ്, സ്‌കൂൾ സീഡ് കോ-ഓർഡിനേറ്റർ എം.മോഹനൻ, പി.ടി.എ. നിർവാഹക സമിതി അംഗം കെ.വി. സത്യപാലൻ എന്നിവർ സംസാരിച്ചു. മാതൃഭൂമി കാസർകോട് ജില്ലാ ബ്യൂറോ ചീഫ് കെ. രാജേഷ് കുമാർ, പ്രഥമാധ്യാപകൻ കെ. ജയചന്ദ്രൻ എന്നിവർ സംസാരിച്ചു. ജില്ലയിലെ 10 സ്കൂളുകളിലായി 10,000 മാസ്കുകളാണ് വിതരണംചെയ്യുന്നത്

February 06
12:53 2021

Write a Comment

Related News