SEED News

ലോക തണ്ണീർത്തടദിനം ആചരിച്ചു

ആലപ്പുഴ: കുപ്പപ്പുറം ഗവ ഹൈസ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബ് നേതൃത്വത്തിൽ ലോക തണ്ണീർത്തടദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി നദീവന്ദനവും നദീസംരക്ഷണപ്രതിജ്ഞയും പുഷ്പാർച്ചനയും നടത്തി. നദികളെ സ്നേഹിക്കുകയും ആദരിക്കുകയുമായിരുന്നു നദീവന്ദനത്തിലൂടെ വിദ്യാർഥികൾ. തുടർന്ന് അധ്യാപകരും വിദ്യാർഥികളും കോവിഡ്  മാനദണ്ഡങ്ങൾ പാലിച്ച് പരിസരപ്രദേശം പ്ലാസ്റ്റിക് മുക്തമാക്കി. സ്കൂൾ പ്രധാനാധ്യാപകൻ പി. അജിത് കുമാർ തണ്ണീർത്തടദിനസന്ദേശം നൽകി. സീഡ് കോ-ഓർഡിനേറ്റർ എൽ. ചിത്രമോൾ, പി.ടി.എ. വൈസ് പ്രസിഡന്റ്‌ പുഷ്പരാജൻ, അധ്യാപികയായ  എസ്. റീമ തുടങ്ങിയവർ പങ്കെടുത്തു.

February 07
12:53 2021

Write a Comment

Related News