SEED News

മട്ടുപ്പാവിലെ ഹരിതവിസ്മയവുമായി കുട്ടിക്കർഷകൻ

ചാരുംമൂട്: മട്ടുപ്പാവിൽ ഹരിതവിസ്മയം തീർത്ത് ചാരുംമൂട് സെയ്ന്റ് മേരീസ് എൽ.പി.എസ്. മൂന്നാം സ്റ്റാൻഡേർഡ് വിദ്യാർഥിയും സീഡ് അംഗവുമായ പ്രപഞ്ച്. കോവിഡ് പ്രതിസന്ധി തരണംചെയ്യുന്നതിനും വിരസത മാറ്റുന്നതിനുമായി ആരംഭിച്ച ജൈവപച്ചക്കറിക്കൃഷിയും ഉദ്യാനപരിപാലനവും ഇന്ന് വരുമാനമാർഗമായി. സീഡ് പദ്ധതിയുടെ ഭാഗമായി നടത്തുന്ന ‘എന്റെ കൃഷിത്തോട്ടം’ പദ്ധതിയിലെ മത്സരാർഥികൂടിയാണ് പ്രപഞ്ച്. കൃഷിത്തോട്ടത്തിൽനിന്നു ലഭിക്കുന്ന വിളവുകളുടെ ഒരുഭാഗം തന്റെ കൂട്ടുകാർക്കും അയൽവാസികൾക്കും ബന്ധുക്കൾക്കുമായി പങ്കുവെക്കുന്നുമുണ്ട്.

February 07
12:53 2021

Write a Comment

Related News