SEED News

ജില്ലയിലെ 10 സ്കൂളുകളിൽ സൗജന്യമായി മാസ്ക് നൽകുന്നു

കോഴിക്കോട്:മാതൃഭൂമി സീഡും ന്യൂകെയർ ഹൈജീൻ പ്രോഡക്ട്‌സും ചേർന്ന് സ്കൂളുകളിൽ സൗജന്യമായി മാസ്ക് നൽകുന്നതിന്റെ ജില്ലാതല ഉദ്ഘാടനം കോർപ്പറേഷൻ മേയർ ഡോ. ബീനാ ഫിലിപ്പ് നടക്കാവ് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നിർവഹിച്ചു. പ്രകൃതിക്ക് മനുഷ്യൻ വേണമെന്നില്ല. പക്ഷേ, മനുഷ്യന്റെ നിലനിൽപ്പിന് പ്രകൃതിയിലെ മറ്റ് ജീവജാലങ്ങളും നിലനിൽക്കണമെന്നകാര്യം മറക്കരുതെന്ന് മേയർ പറഞ്ഞു.

സംസ്ഥാനത്തെ തിരഞ്ഞെടുത്ത 150 വിദ്യാലയങ്ങളിലെ ഒന്നര ലക്ഷത്തോളം വിദ്യാർഥികൾക്കാണ് മാസ്ക് നൽകുന്നത്. ജില്ലയിൽ 10 സ്കൂളുകളിലായി പതിനായിരം മുഖാവരണങ്ങൾ നൽകും.

ന്യൂകെയർ മാനേജിങ് ഡയറക്ടർ എ.വി. സുഭാഷ് അധ്യക്ഷനായി. കോർപ്പറേഷൻ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്‌സൺ സി. രേഖ, സ്കൂൾ പ്രധാനാധ്യാപകൻ എം. ജയകൃഷ്ണൻ, മാതൃഭൂമി റീജണൽ മാനേജർ സി. മണികണ്ഠൻ, ക്ലസ്റ്റർ ഹെഡ് ഡി. ഹരി എന്നിവർ സംസാരിച്ചു.

February 22
12:53 2021

Write a Comment

Related News