SEED News

സീഡ്-ലയൺസ് ചിത്രശലഭോദ്യാനം തുറന്നു

കണ്ണൂർ: ലയൺസ് ക്ലബ്ബ്‌ കണ്ണൂർ മാവിറിക്സിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി മാതൃഭൂമി സീഡിന്റെ സഹകരണത്തോടെ ചിത്രശലഭോദ്യാനം തുറന്നു. ചൊവ്വ എച്ച്.എസ്.എസിലാണ് ചിത്രശലഭോദ്യാനം ഒരുക്കിയിരിക്കുന്നത്. ലയൺസ് ഡിസ്ട്രിക്ട് ഗവർണർ 318 ഇ ഡോ. ഒ.വി.സനൽ ഉദ്ഘാടനം ചെയ്തു.
സ്കൂളിലെ ആറാംതരം വിദ്യാർഥികളായ സി.പി.സജേത്, എ.ഗോപാൽ കൃഷ്ണ എന്നിവർ ഒരുക്കിയ പൂമ്പാറ്റച്ചിത്രങ്ങളും യന്ത്രപൂമ്പാറ്റയും
ചടങ്ങിന് മിഴിവേകി.
 സ്കൂൾ മാനേജർ പി.കെ.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ദേവിക ശ്രീജിത്ത്, മാതൃഭൂമി യൂണിറ്റ് മാനേജർ ജഗദീഷ് ജി., മാതൃഭൂമി സീഡ് കോ ഓർഡിനേറ്റർ സി.സുനിൽകുമാർ, ലയൺസ് ക്ലബ് ഭാരവാഹികളായ യോഹന്നാൻ മറ്റത്തിൽ, വി.പി.സുശീൽകുമാർ, എം.സി.രഗീഷ്, രവി ഗുപ്ത,
സ്കൂൾ പ്രഥമാധ്യാപകൻ കെ.കെ.വിനോദ്കുമർ എന്നിവർ സംസാരിച്ചു.  
ലയൺസ് ക്ലബ്ബ്‌ കണ്ണൂർ മാവിറിക്സിന്റെ പ്രവർത്തനോദ്ഘാടനത്തിന്റെ ഭാഗമായാണ് പരിസ്ഥിതി സംരക്ഷണം
പ്രവർത്തനം.
തുടർന്ന് സ്കൂളുകളിൽ കറ്റാർവാഴത്തോട്ടം, പച്ചക്കറിത്തോട്ടം എന്നിവ നിർമിക്കാനാണ് തീരുമാനം.

February 26
12:53 2021

Write a Comment

Related News