SEED News

കുട്ടികൾക്കിടയിൽ ‘മാതൃഭൂമി സീഡ്’ നടത്തുന്നത് മികച്ച പ്രവർത്തനം -പി.പി. ദിവ്യ

ഏറ്റുകുടുക്ക: കുട്ടികൾക്കിടയിൽ ‘മാതൃഭൂമി സീഡ്’ നടത്തുന്നത് മികച്ച പ്രവർത്തനങ്ങളാണെന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ പറഞ്ഞു.

ഏറ്റുകുടുക്ക എ.യു.പി. സ്കൂളിന് ‘മാതൃഭൂമി സീഡ്’ വിശിഷ്ട ഹരിതവിദ്യാലയം രണ്ടാം സ്ഥാനം അവാർഡ്ദാനവും പുരസ്കാരസമർപ്പണവും നിർവഹിക്കുകയായിരുന്നു അവർ.

കാർഷിക പ്രവർത്തനങ്ങളിൽ കുട്ടികളെ പങ്കാളികളാക്കാനും അവർക്ക് മികച്ച ജീവിതാനുഭവങ്ങൾ സമ്മാനിക്കാനും ‘സീഡി’ന് കഴിയുന്നുണ്ടെന്ന് ദിവ്യ പറഞ്ഞു.

ചടങ്ങിൽ വിദ്യാഭ്യാസ ജില്ലാ ‘ജെം ഓഫ് സീഡ്’ പുരസ്കാരം സ്കൂൾ ‘സീഡ്’ കൺവീനർ ഹൃദ്യ രാജേഷിന് സമ്മാനിച്ചു.

കാങ്കോൽ-ആലപ്പടമ്പ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.വി. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എം. രാഘവൻ, വാർഡ് അംഗം കെ.ജി. ബിന്ദുമോൾ, ‘മാതൃഭൂമി’ കണ്ണൂർ ന്യൂസ് എഡിറ്റർ കെ. വിനോദ് ചന്ദ്രൻ, യൂണിറ്റ് മാനേജർ ജഗദീഷ് ജി., ഫെഡറൽ ബാങ്ക് പയ്യന്നൂർ ചീഫ് മാനേജർ ഇ. മനോജ്, എജ്യുക്കേഷനൽ സൊസൈറ്റി മുൻ പ്രസിഡന്റ് പി. ശശിധരൻ, സ്കൂൾ പ്രഥമാധ്യാപകൻ എൻ. ഭരത്കുമാർ, മാനേജർ സി. രവീന്ദ്രൻ, ‘സീഡ്’ ജില്ലാ കോ-ഓർഡിനേറ്റർ സി. സുനിൽകുമാർ, സ്കൂൾ മുൻ പ്രഥമാധ്യാപകൻ കെ. രവീന്ദ്രൻ, പി.ടി.എ. പ്രസിഡന്റ് എ. സുകുമാരൻ, മദർ പി.ടി.എ. പ്രസിഡന്റ് അശ്വതി പ്രകാശ്, പി. യശോദ, സ്കൂൾ ‘സീഡ്’ കോ-ഓർഡിനേറ്റർ കെ. സ്വപ്ന, സ്റ്റാഫ് സെക്രട്ടറി കെ.ഒ.വി. ഗീത തുടങ്ങിയവർ പങ്കെടുത്തു.

March 12
12:53 2021

Write a Comment

Related News