SEED News

പറവകൾക്ക് നീർക്കുടം പദ്ധതി തുടങ്ങി

നന്മണ്ട: പുന്നശ്ശേരി എ.എം.യു.പി. സ്കൂളിൽ പറവകൾക്ക് നീർക്കുടം പദ്ധതി തുടങ്ങി. എല്ലാ വർഷവും സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെയും കേദാരം ഇക്കോ ക്ലബ്ബിന്റെയും നേതൃത്വത്തിൽ വിദ്യാർഥികളാണ് പക്ഷികൾക്കായി ദാഹജലം ഒരുക്കുന്നത്. കോവിഡ് ‌കാരണം വിദ്യാർഥികൾക്ക് സ്കൂളിലെത്താൻ കഴിയാത്ത സാഹചര്യത്തിൽ അധ്യാപകരാണ് നീർക്കുടത്തിൽ വെള്ളമൊഴിക്കുന്നത്. പ്രധാനാധ്യാപകൻ എ.കെ. മുഹമ്മദ് ഷഹീർ പദ്ധതി ഉദ്ഘാടനം ചെയ്തു. വി.കെ. ഷിബിൻ ലാൽ അധ്യക്ഷത വഹിച്ചു. ടി.കെ. ജസീന, എം. ഷമീർ, കെ.കെ. ജംഷിദ്, വി. ഷബീന എന്നിവർ സംസാരിച്ചു.


March 13
12:53 2021

Write a Comment

Related News