SEED News

ഈ എട്ടാംക്ളാസുകാരന് പ്രിയം ആടുവളർത്തലും വാഴക്കൃഷിയും

പൂനൂർ: പൂനൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം തരം വിദ്യാർഥിയായ ഫയാസ് ഇബ്രാഹീം കോവിഡ് കാലത്ത് സ്കൂളില്ലാത്തതിനാൽ കിട്ടിയ സമയം ചെലവഴിക്കാൻ വേറിട്ട വഴികൾ കണ്ടെത്തി. സീഡ് ക്ലബ്ബിലും സ്കൗട്ട് യൂണിറ്റിലും അംഗമായ ഈ മിടുക്കൻ കാർഷികമേഖലയെ മുറുകെപ്പിടിച്ച് വിദ്യാർഥിസമൂഹത്തിന് മാതൃകയാവുകയാണ്. പ്രധാനമായും ആടുവളർത്തലും വാഴ, പച്ചക്കറി, കപ്പക്കൃഷി, അലങ്കാര മത്സ്യം വളർത്തൽ എന്നിവയിലാണ് ഈ മിടുക്കൻ വിജയം കണ്ടെത്തിയത്. കൃഷിയുമായി ബന്ധപ്പെട്ട വാട്സാപ്പ് ഗ്രൂപ്പുകളിൽ അംഗമായി വിത്തുകളും നിർദേശങ്ങളുമടക്കമുള്ള സഹായങ്ങൾ ലഭ്യമാക്കുന്നു. ആടുകളെയും അലങ്കാരമത്സ്യങ്ങളെയും വിൽപ്പന നടത്തി വരുമാനവും നേടിത്തുടങ്ങി. മറ്റുവിഭവങ്ങൾ വീട്ടാവശ്യത്തിന് വിനിയോഗിക്കുകയാണ്. ഉണ്ണികുളം പഞ്ചായത്തിലെ മങ്ങാട് സ്വദേശിയായ കണ്ണന്നൂർ മുജീബ് റഹ്‌മാൻ-ഫാത്തിമ ദമ്പതിമാരുടെ മകനാണ് ഫയാസ് ഇബ്രാഹിം. വീട്ടുകാരുടെ സഹായം ആവശ്യത്തിന് ലഭിക്കുന്നതായും ഫയാസ് പറയുന്നു. സീഡ് കോ-ഓർഡിനേറ്റർ സിറാജുദ്ദീൻ പന്നിക്കോട്ടൂർ, സ്കൗട്ട് മാസ്റ്റർ വി.എച്ച്. അബ്ദുൽ സലാം, സഹ അധ്യാപകരായ കെ. അബ്ദുൽ ലത്തീഫ്, ടി.പി. മുഹമ്മദ് ബഷീർ, കെ.വി. ഹരി എന്നിവർ ഗൃഹസന്ദർശനം നടത്തി മാർഗനിർദേശങ്ങൾ നൽകി.

April 15
12:53 2021

Write a Comment

Related News