SEED News

ലോക ഭൗമദിനം ആചരിച്ചു

താമരശ്ശേരി:മൈക്കാവ് സെന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ  ലോക ഭൗമദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ പരിസരത്തെ ബസ് റ്റോപ്പുകളിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ പുന ചംക്രമണത്തിനായി ശേഖരിക്കുകയും തണൽമരം വച്ചു പിടിപ്പിക്കുകയും ചെയ്തു. ദിനാചരണത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾ  വൃക്ഷത്തൈ നടുകയും, പ്ലാസ്റ്റിക് നിർമ്മാർജന പ്രവർത്തനങ്ങൾ, പൂന്തോട്ട നിർമ്മാണം,പാഴ് വസ്തുക്കളുടെ പുനരുപയോഗ പ്രവർത്തനങ്ങൾ എന്നിവ  സംഘടിപ്പിച്ചു.സ്കൂൾ പ്രിൻസിപ്പാൾ ഫാ.റെജി കോലാനിക്കൽ, വൈസ് പ്രിൻസിപ്പാൾ ജസിത കെ., വിദ്യാർത്ഥികളായ ബ്രിന്റോ റോയി, ബ്രയോൺ എന്നിവർ നേതൃത്വം നൽകി.

April 24
12:53 2021

Write a Comment

Related News