SEED News

കുടിനീർപദ്ധതി: പൂനൂർ ഗവ.ഹൈസ്‌കൂൾ സ്ഥാപിച്ചത് 545 പാത്രങ്ങൾ

പൂനൂർ: പൂനൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിലെ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പക്ഷികൾക്ക് കുടിനീർപദ്ധതി ആവിഷ്കരിച്ചു. 545 പാത്രങ്ങളാണ് വിദ്യാർഥികളും അധ്യാപകരും ചേർന്ന് സ്ഥാപിച്ചത്. പൂനൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പരിധിയിലുള്ള വ്യത്യസ്ത പ്രദേശങ്ങളിലായി താമസിക്കുന്ന കുട്ടികൾ അവരവരുടെ വീടുകളിലാണ് പാത്രം സ്ഥാപിച്ചത്. പക്ഷികളോ മറ്റുജീവികളോ വെള്ളം കുടിക്കുന്ന ഫോട്ടോയുടെ മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. സീഡ് കോ-ഓർഡിനേറ്റർ സിറാജുദ്ദീൻ പന്നിക്കോട്ടൂർ, ഡോ. സി.പി. ബിന്ദു, കെ.വി. ഹരി, കെ.കെ. നസിയ, കെ. അബ്ദുൽലത്തീഫ്, കെ. മുബീന, എ.കെ. എസ്. നദീറ, കെ. അബ്ദുസ്സലീം, എ.കെ. ഷീറാസ്, എം.എസ്. സതീഷ്, കെ. രേഖ, എം. ലിജിത എന്നിവർ നേതൃത്വം നൽകി.

April 26
12:53 2021

Write a Comment

Related News