SEED News

സ്കൂളുകളിൽ സീഡ് പരിസ്ഥിതിദിനാചരണം തുടങ്ങി

കടലുണ്ടി: പരിസ്ഥിതി പ്രവർത്തകൻ സുന്ദർലാൽ ബഹുഗുണയുടെ ഓർമയ്ക്കായി പരിസ്ഥിതി ദിനത്തിൽ കടലുണ്ടി ശ്രീദേവി എ.യു.പി. സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബ്‌ വൃക്ഷത്തൈ നട്ടു. തുടർന്ന് ‘ഒരു മരം, ഒരു പുസ്തകം’ എന്ന പരിപാടിക്ക് തുടക്കംകുറിച്ചുകൊണ്ട് കുട്ടികളുടെ വീട്ടിലേക്ക് അധ്യാപർ ഔഷധസസ്യവും പുസ്തകവും എത്തിച്ചു. കടലുണ്ടി പഞ്ചായത്ത് അംഗം അബ്ദുൾ റസാഖ് ഉദ്‌ഘാടനംചെയ്തു. പ്രധാനാധ്യാപിക പി. ഉഷ, പി.ടി.എ. പ്രസിഡന്റ് പി. റസൂൽ, എസ്.എം.സി. കൺവീനർ മുസ്തഫ, സീഡ് കോ-ഓർഡിനേറ്റർ സജിത്ത് കുന്നത്ത്, അധ്യാപകരായ സുജാത, രാജലക്ഷ്മി, രാജി രാമചന്ദ്രൻ എന്നിവർ സംബന്ധിച്ചു.

വട്ടപറമ്പ്: കടലുണ്ടി ജി.എൽ.പി. സ്കൂളിലെ സീഡ് ക്ലബ്ബ് വിദ്യാർഥികളുടെ വീടുകളിൽ പി.ടി.എ.യുടെ നേതൃത്വത്തിൽ ഫല വൃക്ഷത്തൈ വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം മുൻ കർഷകൻ കാരി കക്കട്ടിൽ നിർവഹിച്ചു. പഞ്ചായത്തംഗം ഷാഹിദ് കടലുണ്ടി, പി.ടി.എ. പ്രസിഡന്റ് നൗഷാദ് വട്ടപ്പറമ്പ്, എ. പ്രമീള ആൽബിൽ കക്കട്ട് എന്നിവർ പങ്കെടുത്തു

June 08
12:53 2021

Write a Comment

Related News