SEED News

ലോക സമുദ്രദിനം, വെബിനാർ നടത്തി

കൊച്ചി: മാതൃഭൂമിയും ഫെഡറൽ ബാങ്കും ചേർന്ന് നടപ്പിലാക്കുന്ന ‘സീഡ്’ പദ്ധതിയുടെ ഭാഗമായി ലോക സമുദ്രദിനത്തോടനുബന്ധിച്ച് വെബിനാർ സംഘടിപ്പിച്ചു. കുഫോസ് ഫൗണ്ടർ വൈസ് ചാൻസലർ ഡോ. ബി. മധുസൂദന കുറുപ്പ് നേതൃത്വം നൽകി.

മലിനജലവും ഫാക്ടറിയിൽ നിന്നുള്ള രാസവസ്തുക്കളും സമുദ്രത്തിന്റെ നിലനിൽപ്പിന് ഭീഷണിയാണെന്ന് അദ്ദേഹം പറഞ്ഞു. സമുദ്രതലപ്പിലെ ഊഷ്മാവ് കൂടുന്നതിനാൽ പവിഴപ്പുറ്റുകൾ 50 ശതമാനം നഷ്ടമായി. നിലവിലെ സാഹചര്യത്തിൽ മത്സ്യങ്ങളും കടൽജീവികളും വംശനാശ ഭീഷണി നേരിടുകയാണ്. കടൽ മലിനീകരണം അനുദിനം വർധിക്കുന്നുണ്ട്. കടൽസംരക്ഷണം നിലവിലെ സാഹചര്യത്തിൽ അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

‘മാതൃഭൂമി’ യൂണിറ്റ് മാനേജർ പി. സിന്ധു, മാതൃഭൂമി സോഷ്യൽ ഇനീഷ്യേറ്റീവ്‌സ് എക്സിക്യുട്ടീവ് റോണി ജോൺ എന്നിവർ സംസാരിച്ചു. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള നൂറോളം വിദ്യാർഥികളും അധ്യാപകരും വെബിനാറിൽ പങ്കെടുത്തു.

June 12
12:53 2021

Write a Comment

Related News