SEED News

വായനയിലേക്ക് വഴിതുറന്ന് സീഡ് വെബിനാർ

കോതമംഗലം: മാർ ബേസിൽ സ്‌കൂൾ സീഡ് ക്ലബ്ബ് വായന ദിനത്തിൽ വെബിനാറും വിവിധ മത്സരങ്ങളും നടത്തി. അധ്യാപക അവാർഡ് ജേതാവ് പി.ഡി. സുഗതൻ മാഷ് വായന ദിന സന്ദേശം നൽകി. പുതുതലമുറ സ്മാർട്ട് ഫോണിലെയും കംപ്യൂട്ടർ സ്‌ക്രീനിലെയും ചുരുക്കെഴുത്തുകളിലേക്ക് ഒതുങ്ങാതെ പുസ്തകങ്ങളിലേക്ക് തിരിച്ചുവരണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. പുസ്തകാസ്വാദനം, പുസ്തക പരിചയം, വാർത്താ വായന മത്സരം, ക്വിസ്, കൈയഴുത്ത് മത്സരം തുടങ്ങിയവയും ഉണ്ടായിരുന്നു. ഹെഡ്മിസ്ട്രസ് ഷൈബി കെ. എബ്രഹാം, സീഡ് കോ-ഓർഡിനേറ്റർ ഷെല്ലി പീറ്റർ എന്നിവർ നേതൃത്വം നൽകിയ വെബിനാറിൽ സീഡ് അംഗങ്ങൾ ഉൾപ്പെടെ 250 കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു.

June 21
12:53 2021

Write a Comment

Related News