SEED News

മഴക്കാലശുചീകരണവുമായി സീഡ് ക്ലബ്ബ് വിദ്യാർഥികൾ

ചാരുംമൂട് : നൂറനാട് സി.ബി.എം. ഹൈസ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് വിദ്യാർഥികളുടെ നേതൃത്വത്തിൽ ഞായറാഴ്ച ഡ്രൈഡേയായി അചരിച്ചു. മാതൃഭൂമിയിൽ വന്ന ജില്ലാ മെഡിക്കൽ ഓഫീസറുടെ സന്ദേശം കുട്ടികൾ ഏറ്റെടുക്കുകയായിരുന്നു. മുഴുവൻ വിദ്യാർഥികളും അവരുടെ വീടുകളിൽ ഡ്രൈഡേ ആചരിച്ചു.
പാലമേൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബി. വിനോദ് ഉദ്ഘാടനംചെയ്തു. മഴക്കാലശുചീകരണമെന്ന പരിപാടിയിൽ ശുചീകരണത്തിന്റെ മഹത്ത്വത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ആലപ്പുഴ ഡി.എം.ഒ. ഡി. അനിതകുമാരി ക്ലാസെടുത്തു. ലഘുലേഖകൾ വാട്‌സാപ്പ് വഴി വിതരണംചെയ്തു.  ഹെഡ്മിസ്ട്രസ് ആർ. സജിനി, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ജെ. ഹരീഷ്‌കുമാർ, സ്റ്റാഫ് സെക്രട്ടറി സ്മിത ബി. പിള്ള, സീഡ് കോ-ഓർഡിനേറ്റർ കെ. ഉണ്ണിക്കൃഷ്ണൻ, അധ്യാപിക ആർ. സിനി എന്നിവർ നേതൃത്വം നൽകി.   

June 22
12:53 2021

Write a Comment

Related News