SEED News

പഠനവൈകല്യം: സീഡ് ക്ലബ്ബിന്റെ ബോധവത്‌കരണ ക്ലാസ്

എകരൂൽ: പൂനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ 'മാതൃഭൂമി' സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കോഴിക്കോട് ജില്ലാ കുടുംബശ്രീ മിഷൻ സ്നേഹിത അറ്റ് സ്കൂളിന്റെ സഹകരണത്തോടെ രക്ഷിതാക്കൾക്ക് ബോധവത്‌കരണ ക്ലാസ് നടത്തി. പ്രധാനാധ്യാപകൻ എ.വി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സിറാജുദ്ധീൻ പന്നിക്കോട്ടൂർ അധ്യക്ഷനായി. കൗൺസിലർ മാജിദ അഫ്സൽ മുഖ്യപ്രഭാഷണം നടത്തി. കെ. അബ്ദുൾസലീം, എ.കെ. ജുമാന, സിഷ ഫിലിപ്പ്, ഡോ. സി.പി. ബിന്ദു, എ.പി. ജാഫർ സാദിഖ് എന്നിവർ സംസാരിച്ചു.

June 23
12:53 2021

Write a Comment

Related News