SEED News

ഒരുങ്ങാം;ഓൺലൈൻ ക്ലാസ്സിനായി

കൊച്ചി: മാതൃഭൂമിയും ഫെഡറൽ ബാങ്കും സംയുകതമായി വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന "സീഡ്" പദ്‌ധതിയുടെ ഭാഗമായി വെബ്ബിനാർ സംഘടിപ്പിക്കുന്നു .മികച്ച ഓൺലൈൻ അധ്യാപന രീതികൾ  ,അധ്യാപനത്തിനുള്ള ടെക് പ്ലാറ്റ്ഫോമുകളുടെ ആമുഖം,വിസി അപ്ലിക്കേഷനുകൾക്കായി  ലളിതമായ ടിപ്പുകൾ,ഓൺ‌ലൈൻ, ഓഫ്‌ലൈൻ ഉറവിടങ്ങൾ കണ്ടെത്തുന്നതും ഉപയോഗിക്കുന്നതും എങ്ങനെ... തുടങ്ങിയവ വെബ്ബിനറിൽ ചർച്ച ചെയ്യും . ഇന്ന് 10.30 മുതൽ 12 .30 വരെ നടക്കുന്ന വെബിനാറിൽ വിവിധ ജില്ലകളിൽ നിന്നായി ആയിരത്തോളം  അദ്ധ്യാപകർ   പങ്കെടുക്കും. കേരള സർക്കാർ സ്ഥാപനമായ കൈറ്റ് (കേരള ഇൻഫ്രാ സ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ) സി.ഇ.ഒ   കെ അൻവർ സാദത്ത് വെബ്ബിനാർ ഉൽഘടനം ചെയ്യും .ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രെസിഡെന്റ് എഛ് .ആർ  ടാലന്റ് ടെവേലോപ്മെന്റ് ആൻഡ് ട്രെയിനിങ് സബീന ഷാജി മുഖ്യ പ്രഭാഷണം നടത്തും .മാതൃഭൂമി ഓൺലൈൻ  കൻസൽറ്റന്റ് സുനിൽ പ്രഭാകർ ക്ലാസ് നയിക്കും .മാതൃഭൂമി ചീഫ് സബ് എഡിറ്റർ ഡോ .കെ .സി .കൃഷ്ണകുമാർ ,മാതൃഭൂമി യൂണിറ്റ് മാനേജർ പി സിന്ധു ,മാതൃഭൂമി മീഡിയ സ്കൂൾ സീനിയർ ഫാക്കൽറ്റി പി .പി.സന്ധ്യ എന്നിവർ  വെബിനാറിൽ സംസാരിക്കും.


mathrubhumiSEED യൂ ട്യൂബ് എന്ന ഔദ്യോഗിക പേജിൽ വെബിനാർ തത്സമയം കാണാം.

June 27
12:53 2021

Write a Comment

Related News