SEED News

വിശ്വഭാരതിയിൽ വീട്ടിലെ തോട്ടം പദ്ധതി തുടങ്ങി


കായംകുളം: കൃഷ്ണപുരം വിശ്വഭാരതി മോഡൽ ഹയർസെക്കൻഡറി സ്‌കൂൾ മാതൃഭൂമി സീഡുമായി ചേർന്ന് സംസ്ഥാന സർക്കാരിന്റെ ‘ഓണത്തിന് ഒരുമുറം പച്ചക്കറി’ പദ്ധതിയുടെ ഭാഗമായി അഞ്ഞൂറോളം വിദ്യാർഥികൾ അവരുടെ വീടുകളിൽ പച്ചക്കറി കൃഷിചെയ്യും.
 ഓൺലൈനായി ചേർന്ന യോഗത്തിൽ എ.എം. ആരിഫ് എം.പി. പദ്ധതി ഉദ്ഘാടനം ചെയ്തു. മാതൃഭൂമി ആലപ്പുഴ റീജയണൽ മാനേജർ സി. സുരേഷ്‌കുമാർ മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ. പ്രസിഡന്റ് കോശി കെ.ഡാനിയേൽ അധ്യക്ഷത വ
ഹിച്ചു. 
സീഡ് അധ്യാപക കോ-ഓർഡിനേറ്റർ ജിഷ്ണു ശോഭ, സ്‌കൂൾ എച്ച്.എം. എ. അനിത എന്നിവർ പങ്കെടുത്തു.  

July 01
12:53 2021

Write a Comment

Related News