SEED News

ലഹരിവിരുദ്ധ ബോധവത്കരണവുമായി സീഡ് ക്ലബ്ബ്


ചാരുംമൂട്: ലഹരിവിരുദ്ധദിനത്തിൽ നൂറനാട് സി.ബി.എം. ഹയർസെക്കൻഡറി സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബും വിമുക്തി ക്ലബ്ബും ചേർന്ന് കരുതൽ-2021 ബോധവത്കരണ പരിപാടി നടത്തി.  ഒൺലൈനായി നടന്ന പരിപാടി ജില്ലാ എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ കെ.കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. എക്‌സൈസ് പ്രിവന്റീവ് ഓഫീസർ പി. സജികുമാർ ക്ലാസെടുത്തു. പ്രഭാ വി. മറ്റപ്പള്ളി, ആർ. സജിനി, ജെ. ഹരീഷ് കുമാർ, സ്മിതാ ബി. പിള്ള, വി. വിജയകുമാർ, കെ. അമ്പിളി, ആർ. സിനി, സീഡ് കോ-ഓർഡിനേറ്റർ കെ. ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.   

July 01
12:53 2021

Write a Comment

Related News