SEED News

വിദ്യാർഥികൾക്ക് കൃഷിപാഠങ്ങൾ പകർന്ന് ഞാറുനടീൽ ഉത്സവം

മട്ടന്നൂർ: വിദ്യാർഥികൾക്ക് കാർഷിക സംസ്കൃതിയുടെ അനുഭവപാഠങ്ങൾ പകർന്ന് മട്ടന്നൂർ തീപ്പുറത്ത് വയലിൽ ഞാറുനടീൽ ഉത്സവം. മട്ടന്നൂർ മഹാദേവക്ഷേത്ര സമിതിയുടെ നേതൃത്വത്തിലാണ് നഗരമധ്യത്തിലെ വയലിൽ കൃഷിയിറക്കിയത്.

മട്ടന്നൂർ ശങ്കരവിദ്യാപീഠം സീനിയർ സെക്കൻഡറി സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർഥികളും ഞാറുനടീൽ ഉത്സവത്തിൽ പങ്കാളികളായി. ഞാറുനടുമ്പോൾ പഴയ കാലത്ത് പാടിയിരുന്ന നാട്ടിപ്പാട്ട്‌ പാടിയാണ് വിദ്യാർഥികൾ നടീൽ ഉത്സവത്തിൽ പങ്കാളികളായത്.

നഗരസഭാ വൈസ് ചെയർമാൻ പി.പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു. ക്ഷേത്രസമിതി പ്രസിഡന്റ്‌ സി.എച്ച്.മോഹൻദാസ് അധ്യക്ഷത വഹിച്ചു. മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ മുഖ്യാതിഥിയായി. കൗൺസിലർമാരായ കെ.വി.ജയചന്ദ്രൻ, പി.വി.ധനലക്ഷ്മി, ശങ്കരവിദ്യാപീഠം പ്രിൻസിപ്പൽ രാജൻ കൊടക്കാട്, വി.ബാലകൃഷ്ണ മേനോൻ, സീഡ് കോ ഓർഡിനേറ്റർ എ.ഷീനശ്രീ, കെ.പി.രജനി, സീഡ് ക്ലബ്ബംഗങ്ങൾ എന്നിവർ പങ്കെടുത്തു.

July 03
12:53 2021

Write a Comment

Related News