SEED News

വിദ്യാർഥികൾക്ക് മൊബൈൽഫോൺ നൽകി


തകഴി: തകഴി ശിവശങ്കരപ്പിള്ള സ്മാരക ഗവ. യു.പി. സ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓൺലൈൻ പഠനസൗകര്യമില്ലാത്ത എട്ടു വിദ്യാർഥികൾക്ക് മൊബൈൽഫോൺ നൽകി.  
സ്‌കൂൾ അധ്യാപകരുടെയും സുമനസ്സുകളുടെയും സഹായത്തോടുകൂടിയാണ് ഫോൺനൽകിയത്. പ്രഥമാധ്യാപിക എം.കെ. ഗീതാകുമാരി ഉദ്ഘാടനം ചെയ്തു. എസ്.ആർ.ജി. കൺവീനർ ഗംഗാദേവി, മിനിയമ്മ, ആശപ്രകാശ്, സ്‌കൂൾ സീഡ് കോ-ഓർഡിനേറ്റർ ആ. രാജേഷ് എന്നിവർ പങ്കെടുത്തു.  

July 07
12:53 2021

Write a Comment

Related News