SEED News

ഇമ്മിണി ബല്യ ഒരാളുടെ ഓർമ്മകളിൽ സായാഹ്നം വർണ്ണശബളമാക്കി തൃക്കാരിയൂർ ഡി ബി എച്ച് എസ്




"ബഷീർ മരണമില്ലാത്ത മഹാപ്രതിഭ"-പെരുമ്പടവം ശ്രീധരൻ

കോതമംഗലം: തൃക്കാരിയൂർ ദേവസ്വംബോർഡ് ഹൈസ്കൂളിലെ ബഷീർ അനുസ്മരണം പ്രശസ്ത സാഹിത്യകാരൻ ശ്രീ പെരുമ്പടവം ശ്രീധരൻ ഉദ്ഘാടനം ചെയ്തു. വ്യക്തിജീവിതത്തിലും സാഹിത്യ ജീവിതത്തിലും നിർണ്ണായകമായ സ്വാധീനം ചെലുത്തിയ ഗുരുനാഥനായിരുന്നു ബഷീറെന്ന് പെരുമ്പടവം അഭിപ്രായപ്പെട്ടു. ഒരിക്കലും മറക്കാനാവാത്ത ഒരു വലിയ കഥയാണ് ബഷീർ, അദ്ദേഹം കൂട്ടിച്ചേർത്തു.ഹെഡ്മിസ്ട്രസ് ശ്രീമതി സി എസ് രാജലക്ഷ്മി അധ്യക്ഷയായിരുന്നു . മലയാളം അധ്യാപകനും യുവ കവിയുമായ  ശ്രീ സുമേഷ് കൃഷ്ണൻ ആകാശ മുട്ടായിയുടെ മധുരിമ വാഴ്ത്തിക്കൊണ്ട് മുഖ്യപ്രഭാഷണം നടത്തി .അധ്യാപികയായ രഞ്ജു ,വിദ്യാർഥികളായ നന്ദു കൃഷ്ണ ,അഭിഷേക , ഐശ്വര്യ ലക്ഷ്മി എന്നിവർ പ്രസംഗിച്ചു .സീനിയർ ടീച്ചർ ഹേമ ജി കർത്ത സ്വാഗതവും അധ്യാപികയായ ദിവ്യ നന്ദിയും പറഞ്ഞു.

July 08
12:53 2021

Write a Comment

Related News