SEED News

മുതലാക്കോടം സെന്റ്‌. ജോർജ് സ്കൂളിൽ മധുരമി ജീവനം പദ്ധതി ആരംഭിച്ചു.


മുതലാക്കോടം :സെന്റ്‌. ജോർജ് സ്കൂളിൽ മധുരമി ജീവനം പദ്ധതി ആരംഭിച്ചു. സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 100 -മാവിൻ തൈകളും പ്ലാവിൻ തൈകളും സ്കൂൾ പരിസരത്തു നട്ട് പിടിപ്പിക്കുന്നതാണ് പദ്ധതി.സ്കൂൾ മാനേജർ റവ.ഡോക്ടർ ജോർജ് താനത്തു പറമ്പിൽ ഉത്ഘാടനം നിർവഹിച്ചു.വിവിധ ഇനത്തിൽ പെടുന്ന തൈകൾ സ്കൂളിലെ സീഡ് ക്ലബ്ബാണ് പരിപാലിക്കുക. അതിലൂടെ ഫല വൃക്ഷങ്ങളുടെ വളർച്ചയുടെ വിവിധ ഘട്ടങ്ങൾ അവർക്ക് മനസിലാക്കാൻ സാധിക്കും.ഹയർ സെക്കണ്ടറി വിഭാഗം പ്രിൻസിപ്പൽ ജിജി ജോർജ്,അധ്യാപകർ എന്നിവർ സംസാരിച്ചു. സീഡ് കോർഡിനേറ്ററും പ്രഥമ അധ്യാപികയുമായ ഡാന്റി ജോസഫ് നേതൃത്വം നൽകി.

ചിത്രം :മധുരമി ജീവനം പദ്ധതിയുടെ ഭാഗമായി ഫലവൃക്ഷ തൈകൾ നടുന്നു

July 08
12:53 2021

Write a Comment

Related News